തിരുവനന്തപുരം: കയ്യാങ്കളിക്കേസിലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മന്ത്രി സ്ഥാനത്ത് നിന്ന് വി.ശിവന്‍ കുട്ടിയെ നീക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. എബിവിപി പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റില്‍ നടത്തിയ മാര്‍ച്ച്‌ സംഘര്‍ഷത്തിലേക്കെത്തി.

ബാരിക്കേഡ് തകര്‍ത്ത് അകത്ത് കറയാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസുമായി ഉന്തും തള്ളമുണ്ടായി. പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

കെ.എസ്.യു.വിന്റെ നേതൃത്വത്തിലുള്ള മാര്‍ച്ചും ഉടന്‍ സെക്രട്ടേറിയേറ്റിലേക്കെത്തെും. മന്ത്രിയുടെ രാജിയാവശ്യപ്പെട്ട് കൂടുതല്‍ സംഘടനകള്‍ സെക്രട്ടേറിയറ്റിലേക്ക് പ്രതിഷേധ മാര്‍ച്ചുകള്‍ തീരുമാനിച്ചിട്ടുണ്ട്.