ബം​ഗ​ളൂ​രു: അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​നു തൊ​ട്ടു​പി​ന്നാ​ലെ ജനങ്ങള്‍ക്ക് വമ്ബന്‍ ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങളും ആയി ക​ര്‍​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ബ​സ​വ​രാ​ജ് ബൊ​മ്മെ​യു​ടെ തു​ട​ക്കം. ക​ര്‍​ഷ​ക​രു​ടെ മ​ക്ക​ള്‍​ക്ക് സ്കോ​ള​ര്‍​ഷി​പ്പ് പ​ദ്ധ​തി, മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ​യും വി​ധ​വ​ക​ളു​ടെ​യും ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​യും പെ​ന്‍​ഷ​ന്‍ തു​ക​യി​ലു​ള്ള വ​ര്‍​ധ​നവ് എന്നിവ ആണ് പുതിയ പ്രഖ്യാപനങ്ങള്‍.

വി​ധ​വാ​പെ​ന്‍​ഷ​ന്‍ 600 ല്‍ ​നി​ന്ന് 800 ആ​ക്കി. ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ പെ​ന്‍​ഷ​നി​ലും സ​മാ​ന​മാ​യ വ​ര്‍​ധ​ന​വ് വരുത്തും. 90 കോ​ടി​രൂ​പ​യോ​ളം ചെ​ല​വു​വ​രു​ന്ന ഈ പ​ദ്ധ​തി​കളി​ലൂ​ടെ 3,66,000 പേ​ര്‍​ക്ക് പ്ര​യോ​ജ​നം കി​ട്ടു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.