വാഷിങ്ടണ്‍; കോവിഡ് വ്യാപനം ഉയര്‍ന്നതോടെ യുഎസില്‍ വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി. രോഗവ്യാപനമുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന ആളുകള്‍ വാക്സിനെടുത്തവരാണെങ്കിലും മാസ്ക് ധരിക്കണമെന്നാണ് യുഎസ് പ്രസിഡന്റെ ജോ ബൈഡന്‍ പറഞ്ഞത്. വീടിനു പുറത്തു മാത്രമല്ല അകത്തും മാസ്ക് ധരിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെട്ടു.

കോവിഡ് പ്രതിരോധ കുത്തിവെപ്പില്‍ രാജ്യം കൂടുതല്‍ മെച്ചപ്പെടേണ്ടതുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയായി യുഎസില്‍ കോവിഡ് രോഗവ്യാപന നിരക്ക് നേരിയ തോതില്‍ ഉയരുന്നുണ്ട്. വൈറസിന്റെ ഡെല്‍റ്റ വകഭേദം കൂടുതല്‍ രോഗവ്യാപന സാധ്യതയുള്ളതാണെന്ന ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പുമുണ്ട്. തുടര്‍ന്നാണ് ബൈഡന്റെ പുതിയ ജാഗ്രതാ നിര്‍ദേശം.

അന്താരാഷ്ട്ര തലത്തില്‍ വാക്സിന്‍ വിതരണത്തില്‍ യു.എസ്. മെച്ചപ്പെട്ട പ്രകടനമാണ് നടത്തുന്നതെങ്കിലും 20 ലക്ഷത്തോളം ഉദ്യോഗസ്ഥര്‍ക്ക് പൂര്‍ണമായി വാക്സിന്‍ ലഭിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ മുന്‍നിര പട്ടികയിലുള്ളവര്‍ക്ക് വാക്സിന്‍ വിതരണം വേഗത്തിലാക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു.