അസം-മിസോറാം അതിർത്തി സംഘർഷത്തിൽ താത്ക്കാലിക പ്രശ്‌നപരിഹാരത്തിന് ധാരണ. സംഘർഷ മേഖലയിൽ കേന്ദ്രസേനയെ വിന്യസിക്കാൻ ഇരു സംസ്ഥാനങ്ങളും സമ്മതിച്ചു. കേന്ദ്ര ആഭ്യന്തര സെക്രട്ടറി വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം.

അതേസമയം അതിർത്തി സംഘർഷത്തിൽ ആറ് പൊലീസുകാർ വെടിയേറ്റു മരിച്ച സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായി അസാം സ്‌പെഷ്യൽ ഡിജിപി ജി.പി സിംഗ് അറിയിച്ചു. കുറ്റവാളികളെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികവും അസം പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.