കുടുംബജീവിതത്തെയും കുട്ടികളുടെ പരിപാലനത്തെയും പരിശീലനത്തെയും കുറിച്ച് വിശദമായി ചർച്ചചെയ്യുന്ന “മാതാപിതാക്കളും മക്കളും അറിയാൻ” എന്ന പുസ്തകത്തിൻ്റെ  മൂന്നാം പതിപ്പ് ഉടൻ പ്രസിദ്ധീകരിക്കുന്നു. കാർമൽ ഇൻ്റെർനാഷണൽ പബ്ലിഷിംഗ്  സെൻ്റെർ, പുറത്തിറക്കുന്ന ഈ പുസ്തകം തിരുവനന്തപുരം മേജർ അതിരൂപതാ ജുഡീഷ്യൽ വികാരി റവ. ഡോ. തോമസ് കുഴിനാപ്പുറത്ത് ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. അത്യഭിവന്ദ്യ കർദ്ദിനാൾ ബസേലിയോസ് ക്ളീമിസ് കാതോലിക്കാബാവയുടെ അനുഗ്രഹാശിസുകളോടെ പുറത്തിറങ്ങുന്ന ഈ പുസ്തകത്തെ അവതരിപ്പിക്കുന്നത് ഹൈക്കോടതി മുൻ ചീഫ് ജസ്റ്റീസ് ജെ. ബി. കോശി ആണ്. ചങ്ങനാശ്ശേരി അതിരൂപതാ സഹായമെത്രാൻ അഭി. മാർ തോമസ് തറയിൽ ഉൾപ്പടെ അതാത് വൈദഗ്ദ്ധ്യം തെളിയിച്ചിട്ടുള്ള 14 ലേഖകരുടെ പഠന സമാഹാരമാണീ ഗ്രന്ഥം. വിവിധ വിഷയങ്ങളെ ആരോഗൃശാസ്ത്രപരമായും മന:ശാസ്ത്രപരമായും വിലയിരുത്തുന്നു എന്നത് ഈ പുസ്തകത്തിൻ്റെ പ്രത്യേകതയാണ്. കേവലം അഞ്ച് വർഷങ്ങൾക്കുള്ളിൽ 3 പതിപ്പുകൾ പുറത്തിറങ്ങി എന്നത് ഈ വിഷയങ്ങളിലുള്ള അനുവാചക താൽപര്യത്തെ  സൂചിപ്പിക്കുന്നു.