കുട്ടികളെ സൗഹൃദത്തിലൂടെ വലയിലാക്കി ചൂഷണം ചെയ്യുന്ന സംഘങ്ങള്‍ വ്യാപകമാണെന്ന് കേരള പോലീസ്.മരണമുറി, അറയ്ക്കല്‍ തറവാട് എന്നീ പേരുകളിലെ വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ അശ്ലീല ചര്‍ച്ചകളും ദൃശ്യങ്ങളുമാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.

ഓണ്‍ലൈന്‍ ഗ്രൂപ്പുകളില്‍ നിന്നും സാമൂഹിക മാധ്യമങ്ങളില്‍ നിന്നും നമ്ബറുകള്‍ ശേഖരിച്ചാണ് സംഘം കെണിയൊരുക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിലെ ചില ഗ്രൂപ്പുകള്‍ സൈബര്‍ വിംഗിന്റെ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു.ഗ്രൂപ്പുകളിലേക്ക് പെണ്‍കുട്ടികളുടെ നമ്ബറുകള്‍ ചേര്‍ത്താണ് വലയൊരുക്കുന്നതെന്ന് പോലീസ് അറിയിച്ചു. പിന്നീട് ഈ നമ്ബറുകള്‍ വിവിധ ഗ്രൂപ്പുകള്‍ക്കും സംഘം കൈമാറും. പഠനാവശ്യങ്ങള്‍ക്കായി കുട്ടികള്‍ക്ക് മൊബൈല്‍ ഫോണ്‍ നല്‍കുമ്ബോള്‍ അവയുടെ ഉപയോഗത്തില്‍ രക്ഷിതാക്കള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് അറിയിച്ചു.