മുകേഷ് നല്ല ഒരു മനുഷ്യനാണെന്നും പക്ഷെ നല്ലൊരു ഭര്‍ത്താവാകാന്‍ ഇതുവരെ സാധിച്ചില്ലെന്നും ഭാര്യയും നര്‍ത്തകിയുമായ മേതില്‍ ദേവിക പ്രതികരിച്ചു.മുകേഷിനോട് തനിക്ക് വ്യക്തി വൈരാഗ്യവുമില്ലെന്നും, തങ്ങളുമായി ബന്ധപ്പെട്ട ഗോസിപ്പുകള്‍ ശരിയല്ലെന്നും അവര്‍ പറഞ്ഞു.

എട്ടുവര്‍ഷം ഒരുമിച്ച്‌ ജീവിച്ചിട്ടും അദ്ദേഹത്തെ മനസിലാക്കാന്‍ കഴിഞ്ഞില്ല, ഇനി മനസിലാക്കാന്‍ പറ്റുമെന്നും എനിക്ക് തോന്നുന്നില്ല.രണ്ട് പേരുടെ ആശയങ്ങള്‍ തമ്മില്‍ യോജിച്ച്‌ പോകില്ലെന്ന് തോന്നിയതിനാലാണ് വേര്‍പിരിയാന്‍ തീരുമാനം എടുത്തതെന്ന് മേതില്‍ ദേവിക വ്യക്തമാക്കി.