കുവൈത്തില്‍ ചൊവ്വാഴ്​ച മുതല്‍ വ്യാപാര സമയ നിയന്ത്രണം ഉണ്ടാകില്ലെന്ന് അധികൃതര്‍.സെപ്​റ്റംബര്‍ ഒന്നുമുതല്‍ വലിയ ഒത്തുകൂടലുകള്‍ ഒഴികെ മുഴുവന്‍ ആക്​ടിവിറ്റികള്‍ക്കും അനുമതിയുണ്ടാകും. യോഗങ്ങള്‍, സോഷ്യല്‍ ഇവന്‍റുകള്‍, കുട്ടികളുടെ ആക്​ടിവിറ്റികള്‍ തുടങ്ങിയവക്കെല്ലാം നിയന്ത്രണ​ങ്ങളോടെ അനുമതിയുണ്ടാകും. കുവൈത്ത്​ സാധാരണ ജീവിതത്തിലേക്ക്​ വരുന്നതിന്റെ പ്രത്യക്ഷമായ അടയാളങ്ങ​ളിലൊന്നാകുമിത്​.

അതേസമയം, കോവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ എടുത്തവര്‍ക്ക്​ മാത്രമാകും പ്രവേശനം. രാജ്യത്ത്​ കോവിഡ്​ വ്യാപനം വര്‍ധിക്കുന്നത്​ തടയാന്‍ കഴിഞ്ഞതി​ന്റെയും വാക്​സിനേഷന്‍ ദ്രുതഗതിയില്‍ പുരോഗമിക്കുന്നതിന്റെയും ആത്​മവിശ്വാസത്തിലാണ്​ കുവൈത്ത്​ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച്‌​ സാധാരണ ജീവിതത്തിലേക്ക്​ ഒരു പടികൂടി അടുക്കാന്‍ ആലോചിക്കുന്നത്​.