പീഡന പരാതിയിൽ കാലിക്കറ്റ് സർവകലാശാലയിലെ അധ്യാപകൻ അറസ്റ്റിൽ. ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഹാരിസാണ് അറസ്റ്റിലായത്. വിദ്യാർത്ഥിനിയുടെ പരാതിയിലാണ് നടപടി. പരാതിയെ തുടർന്ന് നേരത്തേ ഹാരിസിനെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തിരുന്നു.

അധ്യാപകനെതിരെ വിദ്യാർത്ഥിനി ആദ്യം സർവകലാശാല പരാതി പരിഹാര സെല്ലിലാണ് പരാതി നൽകിയിരുന്നത്. കമ്മറ്റി പ്രാഥമിക അന്വേഷണത്തിന് ശേഷം കേസ് തേഞ്ഞിപ്പലം പൊലീസിന് കൈമാറി. തുടർന്ന് തേഞ്ഞിപ്പലം പൊലീസ് കേസെടുക്കുകയായിരുന്നു.