എറണാകുളത്ത് യുവാവിനെ കുത്തിക്കൊന്നു. മുളന്തുരുത്തിയിലാണ് സംഭവം. പെരുമ്പള്ളി സ്വദേശി ജോജിയാണ് കൊല്ലപ്പെട്ടത്. 22 വയസായിരുന്നു.

ഇന്ന് വൈകിട്ടോടെയാണ് സംഭവം. മൂന്നംഗ സംഘം ജോജിയുടെ വീട്ടിൽക്കയറി കുത്തുകയായിരുന്നു. ജോജിയുടെ പിതാവ് മത്തായിക്കും വെട്ടേറ്റു.