സംസ്ഥാനത്ത് കടുത്ത വാക്‌സിൻ ക്ഷാമമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. പല ജില്ലകളിലും വാക്‌സിൻ സ്റ്റോക്കില്ല. തിരുവനന്തപുരം ജില്ലയിൽ അടക്കം വാക്‌സിൻ ക്ഷാമമുണ്ട്. സംസ്ഥാനത്തെ മിക്ക ജില്ലകളിലും നാളെ വാക്‌സിനേഷൻ ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

അടുത്ത മാസം അറുപത് ലക്ഷം ഡോസ് വാക്‌സിൻ വേണം. നിലവിലെ സാഹചര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള 76 ശതമാനം പേർക്ക് ആദ്യ ഡോസ് നൽകി. മുപ്പത്തിയഞ്ച് ശതമാനം പേർക്ക് രണ്ടാം ഡോസ് നൽകി. വാക്‌സിൻ വിതരണം സുതാര്യമാണ്. വാക്‌സിൻ എത്തിക്കേണ്ടവർ തെറ്റായ പ്രചാരണം നടത്തുകയാണ്. സംസ്ഥാനത്തിന് കൂടുതൽ വാക്‌സിൻ എത്തിക്കാൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ ഇടപെടണമെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.