ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റനായിരുന്ന വിക്രം ബത്രയുടെ ജീവിത കഥ പറയുന്ന ചിത്രം ‘ഷേര്‍ഷാ’യുടെ ട്രെയ്‌ലര്‍ റിലീസ് ചെയ്‌തു. സിദ്ധാര്‍ഥ് മല്‍ഹോത്രയാണ് ക്യാപ്റ്റന്‍ വിക്രം ബത്രയുടെ വേഷത്തില്‍ എത്തുന്നത്. വിഷ്‍ണുവര്‍ദ്ധന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഓഗസ്‌റ്റ് 12ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും.ബയോഗ്രാഫിക്കല്‍ ആക്ഷന്‍ വാര്‍ ചിത്രമായിട്ടാണ് ഷെര്‍ഷാ എത്തുക. സന്ദീപ ശ്രീവാസ്‍തവ തിരക്കഥയെഴുതുന്ന ചിത്രത്തില്‍ വിക്രം ബത്രയായും അദ്ദേഹത്തിന്റെ ഇരട്ട സഹോദരന്‍ വിശാല്‍ ആയുമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര അഭിനയിക്കുക.