കൊല്ലം: രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ളേജ് കേരളത്തില്‍ ദ ആ​രം​ഭി​ക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. ഇ​തി​ന്‍റെ സാ​ധ്യ​താ പാ​ഠ്യ​പ​ദ്ധ​തി, ഉ​ള്ള​ട​ക്കം, കോ​ഴ്സി​ന്‍റെ കാ​ലാ​വ​ധി, അ​നു​ബ​ന്ധ കോ​ഴ്സു​ക​ള്‍​ക്കു​ള്ള സാ​ധ്യ​ത തു​ട​ങ്ങി​യ​വ പ​രി​ശോ​ധി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ ദി​വ​സം പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശി​ച്ച മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധി​കൃ​ത​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്കിയിരുന്നു.

മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ മൃ​ഗ​ങ്ങ​ളെ പ​രി​ശോ​ധി​ക്കാ​നും ചി​കി​ത്സി​ക്കാ​നും നി​ല​വി​ല്‍ വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​ര്‍ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വ​രെ സ​ഹാ​യി​ക്കാ​ന്‍ ചി​കി​ത്സാ മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ജ്ഞാ​ന​മു​ള്ള മ​റ്റാ​രു​മി​ല്ല. ഇ​ത് വെ​റ്റ​റി​ന​റി ഡോ​ക്ട​ര്‍​മാ​രു​ടെ ജോ​ലി​ഭാ​രം വ​ര്‍​ധി​പ്പി​ക്കു​ക​യും, യ​ഥാ​സ​മ​യം മൃ​ഗ​ങ്ങ​ള്‍​ക്ക് ചി​കി​ത്സ ല​ഭ്യ​മാ​കാ​ത്ത സാ​ഹ​ച​ര്യം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു.​ഡോ​ക്ട​ര്‍​മാ​ര്‍​ക്ക് സ​ഹാ​യ​മാ​കു​ന്ന​തോ​ടൊ​പ്പം യു​വ​ജ​ന​ങ്ങ​ള്‍​ക്ക് പു​തി​യ തൊ​ഴി​ല​വ​സ​രം സൃ​ഷ്ടി​ക്കാ​നും വെ​റ്റ​റി​ന​റി ന​ഴ്സിം​ഗ് കോ​ഴ്സ് ആ​രം​ഭി​ക്കു​ന്ന​തോ​ടെ ക​ഴി​യു​മെ​ന്ന് മ​ന്ത്രി വ്യക്തമാക്കി.