ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 19 കോടി 47 ലക്ഷം കടന്നു. നിലവില്‍ ഒരു കോടി മുപ്പത്തിയെട്ട് ലക്ഷം സജീവ കേസുകളാണ് ഉള്ളത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിലധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തു. 41.74 ലക്ഷം പേര്‍ മരിച്ചു.

അമേരിക്കയാണ് രോഗികളുടെ എണ്ണത്തിലും മരണത്തിലും ലോകത്ത് ഒന്നാം സ്ഥാനത്ത്. യുഎസില്‍ മൂന്നര കോടിയിലേറെപ്പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 6.26 ലക്ഷം പേര്‍ മരിച്ചു. രണ്ട് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പേര്‍ രോഗമുക്തി നേടി.

മരണസംഖ്യയില്‍ തൊട്ടുപിന്നില്‍ ബ്രസീലാണ്. രാജ്യത്ത് 5.49 ലക്ഷം പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചത്. ഒരു കോടി തൊണ്ണൂറ്റിയാറ് ലക്ഷം പേര്‍ക്ക് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചു.