പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ ഏതൊക്കെ രാജ്യങ്ങള്‍ക്ക് കൈമാറിയെന്ന് കണ്ടെത്തണമെന്ന് ഇസ്രയേലിനോട് ആവശ്യപ്പെട്ട് ഫ്രാന്‍സും രംഗത്തുവന്നു.

അടിയന്തരമായ ഇടപെടല്‍ ഇക്കാര്യത്തില്‍ വേണമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഇസ്രായേല്‍ പ്രധാനമന്ത്രി നാഫ്തലി ബെനറ്റിനോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

യുഎസിലും ഇത് സംബന്ധിച്ച്‌ പ്രതിഷേധം ഉയരുന്നുണ്ട്. കൂടാതെ ഇസ്രായേലിനോട് ബ്രിട്ടന്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. ആംനസ്റ്റി ഉള്‍പ്പടെയുള്ള മനുഷ്യാവകാശ സംഘടനകളും ഇസ്രാസേയല്‍ ചാര സോഫ്റ്റ്‌വെയറിനെതിരേ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്.