കൊവിഡ് മാനദണ്ഡം ലംഘിച്ച് എം.പി അടക്കമുള്ള കോൺഗ്രസ് നേതാക്കൾ. പാലക്കാടുള്ള ഹോട്ടലിലാണ് രമ്യ ഹരിദാസ് എംപി ഉൾപ്പെടെയുള്ളവർ എത്തിയത്. രമ്യ ഹരിദാസ്, വി. ടി ബൽറാം, റിയാസ് മുക്കോളി എന്നിവർ ഹോട്ടലിൽ ഭക്ഷണത്തിന് കാത്തിരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഹോട്ടലിൽ കയറിയത് പാഴ്‌സലിന് വേണ്ടിയെന്നാണ് നേതാക്കളുടെ വിശദീകരണം.