ഓസ്‌ട്രേലിയയിൽ കൊവിഡ് വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗണിനെതിരെ വ്യാപക പ്രതിഷേധം. സിഡ്‌നിയിൽ ആയിരക്കണക്കിന് ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചു. മെൽബണിലും ബ്രിസ്ബണിലും പ്രതിഷേധം ഉണ്ടായി.

സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം ഉയർത്തി കൊണ്ടാണ് സിഡ്‌നിയിൽ ആളുകൾ തെരുവിലിറങ്ങി പ്രതിഷേധിച്ചത്. പ്രതിഷേധക്കാരിൽ 57 പേരെ പൊലിസ് അറസ്റ്റ് ചെയ്തു. കൊവിഡ് ഡെൽറ്റ വകഭേദം അതിവേഗം പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഓസ്‌ട്രേലിയയിൽ വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്.

അതേ സമയം രാജ്യത്ത് വാക്‌സിനേഷൻ നിരക്ക് വളരെ പിന്നിലാണ്. 14 ശതമാനത്തിൽ താഴെ പേർ മാത്രമാണ് ഇതുവരെ പ്രതിരോധ കുത്തിവെപ്പെടുത്തത്.

കഴിഞ്ഞ നാലാഴ്ചയായി സിഡ്‌നി നഗരം അടച്ചിട്ടിരിക്കുകയാണ്. എന്നാൽ കൊവിഡ് കേസുകളിൽ കുറവ് ഉണ്ടായിട്ടുമില്ല. റോഡുകൾ തടഞ്ഞാണ് സിഡ്‌നിയിൽ പ്രതിഷേധം അരങ്ങേറിയത്. ഉദ്യോഗസ്ഥർക്ക് നേരെ കുപ്പിയേറുമുണ്ടായി.