സഹോദരിയുടെ വീട്ടില്‍ യുവതിയുടെ മരണം; ഒളിവിലായിരുന്ന സഹോദരി ഭര്‍ത്താവ് പിടിയില്‍ആലപ്പുഴ: ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സഹോദരി ഭര്‍ത്താവിന്റെ വീട്ടില്‍ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ഒളിവിലായിരുന്ന സഹോദരി ഭര്‍ത്താവ് പിടിയില്‍. മരിച്ച ഹരികൃഷ്ണയുടെ സഹോദരീ ഭര്‍ത്താവായ രതീഷിനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാത്രിയില്‍ ചെങ്ങണ്ടയിലെ ബന്ധു വീട്ടില്‍ നിന്നാണ് രതീഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചേര്‍ത്തല ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്ത് വരികയാണ്.

ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്‌സായിരുന്ന ഹരികൃഷ്ണ (25) അവിവാഹിതയാണ്. കുട്ടികളെ നോക്കാനായാണ് രതീഷ്, ഹരികൃഷ്ണയെ വീട്ടിലേക്കു വിളിച്ചുവരുത്തിയതെന്ന് സൂചനയുണ്ട്. ഹരികൃഷ്ണയെയും രതീഷിനെയും ഫോണില്‍ കിട്ടാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷത്തിലാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്ന് പൊലീസ് സംശയിക്കുന്നുണ്ട്. . ഫോന്‍സിക് പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളേജിലേക്കു മാറ്റി.

എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ നഴ്സാണ് ഹരികൃഷ്ണയുടെ സഹോദരി. വെള്ളിയാഴ്ച സഹോദരിക്ക് നൈറ്റ് ഡ്യൂട്ടി ആയിരുന്നു. കുട്ടികളെ നോക്കാനായി രതീഷ് ഹരികൃഷ്ണയെ വീട്ടിലേക്കു വരുത്തി എന്നാണു പ്രാഥമിക വിവരം.

സ്ത്രീധനത്തിന്റെ പേരില്‍ ഭാര്യയേയും ഭാര്യാ പിതാവിനേയും മര്‍ദ്ദിച്ച സംഭവത്തില്‍ യുവാവിനെതിരെ പൊലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന നിരോധന നിയമപ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്.ക്രൂരമായ മര്‍ദ്ദനത്തിന്റെ വാര്‍ത്ത ന്യൂസ് 18നാണ് പുറത്തുവിട്ടത്.

ആദ്യ പരാതിയില്‍ ജാമ്യം ലഭിക്കുന്ന വകുപ്പുകള്‍ മാത്രം ചുമത്തിയാണ് യുവതിയുടെ ഭര്‍ത്താവ് പച്ചാളം പനച്ചിക്കല്‍ വീട്ടില്‍ ജിപ്സ്ണ്‍ പീറ്ററിനെതിരെ കേസെടുത്തിരുന്നത്. കമ്മീഷണര്‍ ഓഫീസില്‍ പെണ്‍കുട്ടി നേരിട്ട് ചെന്ന് മൊഴി നല്‍കിയതിന് പിന്നാലെയാണ് പുതിയ കേസ് എടുത്തത്. കര്‍ശന നടപടിക്ക് കമ്മീഷണര്‍ നിര്‍ദേശം നല്‍കിയത്തിന്റെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി.

ഭര്‍ത്താവ് ജിപ്സണെ കൂടാതെ, ഇയാളുടെ മാതാപിതാക്കളും പ്രതികളാകും. ക്രൂരമായ പീഡനത്തിന്റെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പൊലീസ് നടപടിയും വേഗത്തിലായി. വിഷയത്തില്‍ ഇടപെട്ട വനിതാ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു. വിവിധ രാഷ്ട്രീയ കക്ഷിനേതാക്കളും പിന്തുണയുമായി യുവതിയുടെ വീട്ടിലെത്തിയിരുന്നു. ശരിയായ രീതിയില്‍ പോലീസ് അന്വേഷണം നടത്തണമെന്ന് നാട്ടുകാര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

പരിയാരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം നടത്തുന്നയാള്‍ അറസ്റ്റിലായി. തളിപ്പറമ്ബ് ചിറവക്ക് സ്വദേശി പി. എം. സുനിലാണ് (47) പിടിയിലായത്. മുമ്ബ് നവ ദമ്ബതിമാരുടെ ആദ്യരാത്രി കാണാന്‍ ഒളിഞ്ഞിരുന്ന സംഭവത്തില്‍ ഇയാള്‍ പയ്യന്നൂരില്‍ പിടിയിലായിരുന്നു.

പരിയാരത്തെ മെഡിക്കല്‍ കോളേജിന്റെ വനിതാ ഹോസ്റ്റലിന് സമീപത്ത് എത്തി പ്രതി നിരന്തരം നഗ്നതാ പ്രദര്‍ശനം നടത്തിയതോടെ വ്യാപക പരാതി ഉയര്‍ന്നു. നഗ്നതാ പ്രദര്‍ശനത്തിന്റെ ദൃശ്യങ്ങള്‍ ചിലര്‍ ചിത്രീകരിച്ച്‌ പോലീസിന് കൈമാറിയിരുന്നു. തുടര്‍ന്ന് പ്രതിക്കായി പോലീസ് തെരച്ചില്‍ നടത്തി വരുകയായിരുന്നു.

കഴിഞ്ഞ ജനുവരിയിലാണ് പയ്യന്നൂരില്‍ നവദമ്ബതിമാരുടെ ആദ്യ രാത്രി കാണാന്‍ ഒളിഞ്ഞിരുന്ന് ഉറങ്ങിപ്പോയ സുനിലിനെ നാട്ടുകാര്‍ പിടികൂടിയത്. പാലക്കാട് നിന്ന് വിവാഹം കഴിഞ്ഞ് നവദമ്ബതിമാര്‍ വീട്ടില്‍ എത്തുന്നതിനു മുന്‍പ് ഇയാള്‍ ഏണി ഉപയോഗിച്ച്‌ വീടിന് മുകളില്‍ സ്ഥാനം പിടിച്ചിരുന്നു. എന്നാല്‍ നവദമ്ബതിമാര്‍ എത്താന്‍ വൈകിയതോടെ ഇയാള്‍ ഉറങ്ങിപ്പോയി. വീട്ടിലെത്തിയ നവവധു പ്രതിയുടെ കൂര്‍ക്കം വലി കേട്ട് ഭയന്ന ആള്‍ക്കാരെ വിളിച്ചു കൂട്ടുകയായിരുന്നു. അന്ന് പോലീസ് എത്തി ഇയ്യാളെ കസ്റ്റഡിയില്‍ എടുത്തു.

സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഹോസ്റ്റലിന് സമീപത്ത് നിന്നുള്ള നഗ്നതാപ്രദര്‍ശനം വിദ്യാര്‍ത്ഥിനികള്‍ക്കിടയില്‍ ഭീതി പരത്തിയിരുന്നു. പരിയാരം സി ഐ കെ.വി. ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രിന്‍സിപ്പല്‍ എസ് ഐ രൂപ മധുസൂധനന്‍ എഎസ്‌ഐ മാരായ നൗഫല്‍, റൗഫ് തുടങ്ങിയ വരും സംഘത്തിലുണ്ടായിരുന്നു