ടോക്യോ: ഒളിമ്ബിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയ്ക്ക് ഇന്നും നിരാശ.വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ വിഭാഗത്തില്‍ ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. ഇന്ത്യയുടെ മനു ഭേക്കറും, യശ്വസിനി ദേശ്വാളും പുറത്തായി.

മത്സരത്തിനിടെ പിസ്റ്റള്‍ തകരാറിലായതാണ് മനു ഭേക്കറിന് തിരിച്ചടിയായത്. യോഗ്യതാ റൗണ്ടില്‍ 575 പോയന്റോടെ മനു 12-ാം സ്ഥാനത്തും,യശ്വസിനി സിംഗ് ദേശ്വാള്‍ 574 പോയന്റോടെ 13-ാം സ്ഥാനത്തുമാണ് ഫിനിഷ് ചെയ്തത്.