കൊ​ച്ചി: റ​വ​ന്യൂ വ​കു​പ്പി​ലെ മു​ഴു​വ​ന്‍ ഒ​ഴി​വു​ക​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ ഉ​ത്ത​ര​വ്. 14 ജി​ല്ല​ക​ളി​ലു​മാ​യി 340 പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യും. നി​യ​മ​നാ​ധി​കാ​രി​ക​ള്‍ ഒ​ഴി​വു​ക​ള്‍ യ​ഥാ​സ​മ​യം പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്ത വി​വ​രം സ​ര്‍​ക്കാ​റി​നെ അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ഉ​ത്ത​ര​വ്.

ലാ​ന്‍​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ ജൂ​ലൈ 16ന് ​ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. റി​പ്പോ​ര്‍​ട്ട് പ്ര​കാ​രം വി​വി​ധ വ​കു​പ്പു​ക​ളി​ല്‍ ക്ല​ര്‍​ക്ക്, വി​ല്ലേ​ജ് അ​സി​സ്​​റ്റ​ന്‍​റ് ത​സ്തി​ക​യി​ല്‍ നി​യ​മ​നം ന​ല്‍​കു​ന്ന​തി​നാ​യി പി.​എ​സ്.​സി ത​യാ​റാ​ക്കി​യ പ​ട്ടി​ക​യു​ടെ കാ​ലാ​വ​ധി ആ​ഗ​സ്​​റ്റ്​ നാ​ലി​ന് അ​വ​സാ​നി​പ്പി​ക്കും. അ​തി​നാ​ല്‍ സ്ഥാ​ന​ക്ക​യ​റ്റം വ​ഴി ഉ​ണ്ടാ​കു​ന്ന ഒ​ഴി​വു​ക​ള്‍ സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വു​ക​ള്‍ പ്ര​കാ​രം അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണം.

അ​തി​ന് ഡെ​പ്യൂ​ട്ടി ക​ല​ക്ട​ര്‍, ത​ഹ​സി​ല്‍​ദാ​ര്‍, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട് എ​ന്നീ ത​സ്തി​ക​യി​ലേ​ക്കു​ള്ള സ്ഥാ​ന​ക്ക​യ​റ്റം ന​ട​ന്ന​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലും ജൂ​ണ്‍ 30വ​രെ റ​വ​ന്യൂ വ​കു​പ്പി​ല്‍ വി​വി​ധ ത​സ്തി​ക​ക​ളി​ല്‍ വി​ര​മി​ക്ക​ല്‍ മൂ​ല​മു​ണ്ടാ​യ ഒ​ഴി​വു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ മു​ത​ല്‍ സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് വ​രെ​യു​ള്ള ത​സ്തി​ക​യി​ല്‍ തി​ട്ട​പ്പെ​ടു​ത്തി. ത​ഹ​സി​ല്‍​ദാ​ര്‍ -ഒ​മ്ബ​ത്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ -168, വി​ല്ലേ​ജ് ഓ​ഫി​സ​ര്‍/​ഹെ​ഡ് ക്ല​ര്‍​ക്ക് / റ​വ​ന്യൂ ഇ​ന്‍​സ്പെ​ക്ട​ര്‍ -71, സീ​നി​യ​ര്‍ ക്ല​ര്‍​ക്ക് -92 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍.

പ്ര​വേ​ശ​ന ത​സ്തി​ക​യി​ല്‍​നി​ന്ന്​​ സ്ഥാ​ന​ക്ക​യ​റ്റം കി​ട്ടാ​ന്‍ യോ​ഗ്യ​ത നേ​ടി​യ ജീ​വ​ന​ക്കാ​രു​ടെ പ​ട്ടി​ക ക​ല​ക്ട​ര്‍​മാ​രി​ല്‍​നി​ന്ന്​ ല​ഭി​ച്ച​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം -25, കൊ​ല്ലം -19, പ​ത്ത​നം​തി​ട്ട -20, ആ​ല​പ്പു​ഴ -32, കോ​ട്ട​യം -32, ഇ​ടു​ക്കി -27, എ​റ​ണാ​കു​ളം -42, തൃ​ശൂ​ര്‍ -18, പാ​ല​ക്കാ​ട് -23, കോ​ഴി​ക്കോ​ട് -14, മ​ല​പ്പു​റം -36, ക​ണ്ണൂ​ര്‍ -21, വ​യ​നാ​ട് -12, കാ​സ​ര്‍​േ​കാ​ട്​ -19 എ​ന്നി​ങ്ങ​നെ​യാ​ണ് ഒ​ഴി​വു​ക​ള്‍. 2017 ന​വം​ബ​ര്‍ 20ലെ ​സീ​നി​യോ​റി​റ്റി ലി​സ്​​റ്റി​ലെ 21132ാം റാ​ങ്ക് വ​രെ​യു​ള്ള​വ​രി​ല്‍ യോ​ഗ്യ​രാ​യ ക്ല​ര്‍​ക്കു​മാ​രെ​യാ​ണ് സ്ഥാ​ന​ക്ക​യ​റ്റ​ത്തി​നാ​യി പ​രി​ഗ​ണി​ച്ചി​ട്ടു​ള്ള​ത്.

അ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ല​ക്ട​ര്‍​മാ​ര്‍ പ്ര​തീ​ക്ഷി​ത ഒ​ഴി​വു​ക​ള്‍ ക​ണ​ക്കാ​ക്കു​മ്ബോ​ള്‍ ത​സ്തി​ക​മാ​റ്റ നി​യ​മ​നം, അ​റ്റ​ന്‍​ഡ​ര്‍/​വി​ല്ലേ​ജ് ഫീ​ല്‍​ഡ് അ​സി​സ്​​റ്റ​ന്‍​റു​മാ​രു​ടെ സ്ഥാ​ന​ക്ക​യ​റ്റം, അ​ന്ത​ര്‍ ജി​ല്ല/ അ​ന്ത​ര്‍ വ​കു​പ്പ് സ്ഥ​ലം​മാ​റ്റം, ആ​ശ്രി​ത നി​യ​മ​നം, മ​റ്റു വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ​ക്കാ​യി ഒ​ഴി​വു​ക​ള്‍ ക​ണ​ക്കാ​ക്കി നീ​ക്കി​വെ​ക്ക​ണം. അ​വ​ശേ​ഷി​ക്കു​ന്ന ഒ​ഴി​വു​ക​ള്‍ പി.​എ​സ്.​സി​ക്ക് റി​പ്പോ​ര്‍​ട്ട് ചെ​യ്യ​ണ​മെ​ന്നാ​ണ് ലാ​ന്‍​ഡ് റ​വ​ന്യൂ ക​മീ​ഷ​ണ​ര്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. അ​തി​െന്‍റ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ത്ത​ര​വ്.