അമേരിക്കയിലെ ആദ്യ മലയാളി പൊലീസ് മേധാവിയായി മൈക്കിള്‍ കുരുവിള സ്ഥാനമേറ്റു.ആദ്യമായാണ് ഒരു മലയാളി അമേരിക്കയിലെ ഒരു നഗരത്തിന്റെ പൊലീസ് മേധാവിയാവുന്നത്.കഴിഞ്ഞ 15 വര്‍ഷത്തെ സേവനത്തിന്റെ അടിസ്ഥാനത്തിലാണ് മൈക്കല്‍ കുരുവിളയെ ബ്രൂക്ക്ഫീല്‍ഡ് നഗരത്തിലെ പൊലീസ് മേധാവിയായി തെരഞ്ഞെടുത്തത്. ഷിക്കാഗോയിലാണ് ജനിച്ചതെങ്കിലും മലയാളി പശ്ചാത്തലത്തില്‍ തന്നെയാണ് അദ്ദേഹം വളര്‍ന്നത്. കോട്ടയം സ്വദേശികളാണ് മാതാപിതാക്കള്‍. ഭാര്യ സിബിലും മലയാളി തന്നെ.

ഷിക്കാഗോയ്ക്ക് അടുത്ത് ലിങ്കണ്‍ഷെയറിലെ സ്റ്റീവന്‍സണ്‍ ഹൈക്കൂളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി യൂണിവേഴ്‌സിറ്റി ഓഫ് ഇല്ലിനോയില്‍ നിന്നും സോഷ്യല്‍ വര്‍ക്കില്‍ ബാച്ചലേഴ്‌സ് ഡിഗ്രിയും മാസ്റ്റേഴ്സ് ഡിഗ്രിയും കരസ്ഥമാക്കിയ ശേഷം , ഇപ്പോള്‍ ജോലി ചെയ്യുന്ന ബ്രൂക്ക്ഫീല്‍ഡ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് അടക്കം വിവിധ പൊലീസ് ഡിപ്പാര്‍ട്ട്മെന്റുകളിലെ പൊലീസ് ക്രൈസിസ് വര്‍ക്കര്‍ ആയാണു മൈക്കിള്‍ കുരുവിള ജോലി ആരംഭിച്ചത്.