മ​ഹാ​രാ​ഷ്ട്ര​യി​ല്‍ ക​ന​ത്ത മ​ഴ​ തുടരുന്നു. മ​ര​ണ​സം​ഖ്യ 112 ആ​യി. 99 പേ​രെ കാ​ണാ​താ​യി. 53 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും 1.35 ല​ക്ഷം ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചു.മഹാരാഷ്​ട്രയുടെ പടിഞ്ഞാറന്‍ മേഖലയിലെ സത്താറയില്‍ പ്രളയം നിരവധി ​ജീവനെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു​.

ഇവിടെ മാത്രം 27 പേരുടെ മരണം സ്​ഥിരീകരിച്ചതായി പൊലീസ്​ അറിയിച്ചു. ഗോണ്ടിയ, ചന്ദ്രപൂര്‍, താനെ, പാല്‍ഗഡ്​, രത്​നഗിരി, സാംഗ്ലി എന്നിവയാണ് കൂടുതല്‍ നാശം റിപ്പോര്‍ട്ടുചെയ്യപ്പെട്ട മറ്റു ജില്ലകള്‍. കൊല്‍ഹാപൂരില്‍ മാത്രം 40,000 ലേറെ പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്​. ഇവിടെ എട്ട്​ നേപാളി തൊഴിലാളികളുള്‍​െപടെ 11 പേരുമായി പോയ ബസ്​ മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയെങ്കിലും യാത്രക്കാരെ അദ്​ഭുതകരമായി രക്ഷപ്പെടുത്തി. പാല്‍ഗഢില്‍ മൂന്നു പേര്‍ മരിച്ചിട്ടുണ്ട്​.

അ​തേ​സ​മ​യം, സാം​ഗ്ലി ജി​ല്ല​യി​ലെ ഒ​ട്ടു​മി​ക്ക പ്ര​ദേ​ശ​ങ്ങ​ളും വെ​ള്ള​ത്തി​ന​ടി​യി​ലാ​യി. പ്ര​ദേ​ശ​വാ​സി​ക​ള്‍ ജാ​ഗ​രൂ​ക​രാ​യി​രി​ക്കു​ക​യാ​ണ്. നാ​ഷ​ണ​ല്‍ ഡി​സാ​സ്റ്റ​ര്‍ റെ​സ്‌​പോ​ണ്‍​സ് ഫോ​ഴ്‌​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മും​ബൈ, താ​നെ, ര​ത്‌​ന​ഗി​രി, പ​ല്‍​ഘ​ര്‍, റാ​യ്ഗ​ഡ്, സ​ഹാ​റ, സാം​ഗ്ലി, സി​ന്ധു​ദു​ര്‍ ന​ഗ​ര്‍, കോ​ലാ​പ്പൂ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 26 ടീ​മു​ക​ളാ​യി തി​രി​ഞ്ഞ് ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്.