ടോ​​​​ക്കി​​​​യോ: ഒ​​​​ളിമ്പി​​​​ക്സ് ബാ​​​​ഡ്മി​​​​ന്‍റ​​​​ണി​​​​ല്‍ പു​​​​രു​​​​ഷ ഡ​​​​ബി​​​​ള്‍​​​​സി​​​​ല്‍ ഇന്ത്യക്ക് ജയം. ഇന്നലെ നടന്ന മത്സരത്തില്‍ സാ​​​​ത്വി​​​​ക്‌​​രാ​​​​ജ് ​​​​ചി​​​​രാ​​​​ഗ് ഷെ​​​​ട്ടി സ​​​​ഖ്യം ചൈ​​​​നീ​​​​സ് താ​​​​യ്പേ​​​​യു​​​​ടെ യാം​​​​ഗ് ലീ-​​​​ചി ലി​​​​ന്‍ വാം​​​​ഗ് സ​​​​ഖ്യ​​​​ത്തെ തോല്‍പ്പിച്ചു. ഗ്രൂ​​​​പ്പ് എയില്‍ നടന്ന ആവേശകരമായ മത്സരത്തില്‍ ഇന്ത്യന്‍ ടീം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്.

ലോക മൂന്നാം നമ്പര്‍ ടീമിനെയാണ് ലോ​​​​ക പ​​​​ത്താം ന​​​​ന്പ​​​​റു​​​​ക​​​​ളാ​​​​യ ര​​​​ങ്ക​​​​റെ​​​​ഡ്ഡി-​​​​ഷെ​​​​ട്ടി സ​​​​ഖ്യം തോല്‍പ്പിച്ചത്. 21-16, 16-21, 27-25 എന്ന സ്കോറിനാണ് അവര്‍ വിജയം സ്വന്തമാക്കിയത്. ഇ​​​​ന്ത്യ​​​​ന്‍ സ​​​​ഖ്യ​​​​ത്തി​​​​ന്‍റെ ആ​​​​ദ്യ ഒ​​​​ളി​​​​ന്പി​​​​ക്സാ​​​​ണി​​​​ത്.

എന്നാല്‍ പു​​​​രു​​​​ഷ സിം​​​​ഗി​​​​ള്‍​​​​സ് മത്സരത്തില്‍ ഇന്‍ഡയുടെ സാ​​​​യ് പ്ര​​​​ണീ​​​​തി​​​​ന് തോ​​​​ല്‍​​​​വി. ഗ്രൂ​​​​പ്പ് ഡി​​​​യി​​​​ല്‍ 45-ാം റാ​​​​ങ്കി​​​​ലു​​​​ള്ള ഇ​​​​സ്ര​​​​യേ​​​​ലി​​​​ന്‍റെ മി​​​​ഷാ സി​​​​ല്‍​​​​ബെ​​​​ര്‍​​​​മാന്‍ ആണ് സായിയെ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വിജയം. സ്‌കോര്‍: 21-17, 21-15