കാർഷിക മേഖലയിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിനും വേണ്ടിയുള്ള പദ്ധതിക്ക് തുടക്കം കുറിച്ചു. സംസ്ഥാന അഗ്രി ഹോർട്ടി സൊസൈറ്റിയും സസ്റ്റെയ്നബിൾ ഫൗണ്ടേഷനും ചേർന്നൊരുക്കുന്ന ‘കൃഷികർണ’ പദ്ധതിക്കാണ് തുടക്കം കുറിച്ചത്.