ദി ഹണ്ട്രെഡിന്റെ വനിത പതിപ്പില്‍ വെല്‍ഷ് ഫയറിനെ മുട്ടുകുത്തിച്ച്‌ ജെമീമ റോഡ്രിഗസിന്റെ ഒറ്റയാള്‍ പ്രകടനം. 43 പന്തില്‍ പുറത്താകാതെ 92 റണ്‍സ് നേടിയ ജെമീമയുടെ ബലത്തില്‍ നോര്‍ത്തേണ്‍ സൂപ്പര്‍ ചാര്‍ജേഴ്സ് 6 വിക്കറ്റ് വിജയം നേടുകയായിരുന്നു.

നൂറ് പന്തില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 130 റണ്‍സാണ് വെല്‍ഷ് നേടിയത്. 30 റണ്‍സ് നേടിയ ഹെയ്‍ലി മാത്യൂസ് ടീമിന്റെ ടോപ് സ്കോറര്‍ ആയപ്പോള്‍ സൂപ്പര്‍ ചാര്‍ജ്ജേഴ്സിന് വേണ്ടി ലിന്‍സേ സ്മിത്ത് മൂന്ന് വിക്കറ്റും കാറ്റി ലെവിക്, അലീസ് റിച്ചാര്‍ഡ്സ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി.

19/4 എന്ന നിലയിലേക്ക് വീണ സൂപ്പര്‍ചാര്‍ജേഴ്സ് 85 പന്തില്‍ ജെമീമയുടെ മികവില്‍ വിജയം പിടിച്ചെടുക്കുകയായിരുന്നു. 17 ഫോറും ഒരു സിക്സുമാണ് താരം നേടിയത്.