രാജ്യത്തെ ഏറ്റവും വലിയ കുടുംബാരോഗ്യ കേന്ദ്രം ഇനി മലപ്പുറം ജില്ലയിൽ. വാഴക്കാട് കുടുംബരോഗ്യ കേന്ദ്രം മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു. 2018 ലെ പ്രളയത്തിൽ പൂർണമായും തകർന്ന ആശുപത്രി വിപിഎസ് ഹെൽത്ത്‌കെയർ ഗ്രൂപ്പാണ് പുനർനിർമിച്ച് നൽകിയത്

അടുത്ത രണ്ടുവർഷത്തേക്ക് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ സംരക്ഷണ ചുമതലയും വി.പി.എസ് ഗ്രൂപ്പ് ഏറ്റെടുത്തു. കൊവിഡ് പ്രോട്ടോക്കാൾ പാലിച്ചു നടന്ന ഉദ്ഘാടന ചടങ്ങിൽ വിവിധ വകുപ്പ് മന്ത്രിമാരും പ്രതിപക്ഷ നേതാവും ജനപ്രതിനിധികളും വ്യവസായ പ്രമുഖരും പങ്കെടുത്തു.