പോണ്ടിച്ചേരിയിലെ പൊന്നിയന്‍ സെല്‍വന്റെ ചിത്രീകരണത്തില്‍ ജയം രവിയും കാര്‍ത്തിയും മറ്റ് പ്രധാന അഭിനേതാക്കലും ചേര്‍ന്നതിനുശേഷം, ഇപ്പോള്‍ ഐശ്വര്യ റായ് ചിത്രത്തിന്റെ ഷൂട്ടിംഗിനായി സെറ്റുകളില്‍ എത്തി.. ചിത്രത്തില്‍ ഇരട്ട വേഷത്തില്‍ അഭിനയിക്കുന്ന നടി ഏറെ നാളുകള്‍ക്ക് ശേഷം ആണ് തമിഴില്‍ അഭിനയിക്കുന്നത്.

മണിരത്നം ചിത്രം പൊന്നിയന്‍ സെല്‍വന്റെ ആദ്യ ഭാഗം 2022ല്‍ പ്രദര്‍ശനത്തിന് എത്തും . ഇതറിയിച്ചുകൊണ്ടുള്ള പോസ്റ്റര്‍ നേരത്ത പുറത്തുവിട്ടിരുന്നു. . രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തില്‍ വലിയ താരനിരയാണ് ഉള്ളത്.ഇതേ പേരില്‍ കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ തമിഴ് നോവലിനെ അടിസ്ഥാനമാക്കിയുള്ള ഒരു കാലഘട്ട ചിത്രമാണ് പൊന്നിയന്‍ സെല്‍വന്‍.

ഐശ്വര്യ രാജേഷ് , ചിയാന്‍ വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല, വിക്രം പ്രഭു, പ്രകാശ് രാജ്, പ്രഭു എന്നിവരുള്‍പ്പെടെയുള്ള വന്‍ താര നിരയാണ് ചിത്രത്തില്‍ ഉള്ളത്.