വേനലില്‍ സുലഭമായ ഒരു പഴവര്‍​ഗമാണ് തണ്ണിമത്തന്‍. ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ദാഹവും വിശപ്പും കുറയ്ക്കാന്‍ മികച്ചൊരു പഴമാണ്. തണ്ണിമത്തന്‍ അമിതവണ്ണം കുറയ്ക്കാന്‍ സഹായിക്കുന്നു. ഇതിലെ ജലാംശം വിശപ്പു കുറയ്ക്കുന്നു. ശരീരത്തിലെ അമിതമായ കൊഴുപ്പ് പുറന്തള്ളുന്നതിനും ഇത് സഹായിക്കും.

ഹൃദ്രോ​ഗ സാധ്യത കുറയ്ക്കാനും കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താനുമുള്ള കഴിവ് ഈ പഴത്തിനുണ്ട്. തണ്ണിമത്തന്‍ കഴിച്ചാലുള്ള മറ്റ് ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചറിയാം. ഒരു തണ്ണിമത്തനില്‍ 90 ശതമാനവും വെള്ളമാണ് അടങ്ങിയിരിക്കുന്നത്. 100 ഗ്രാം തണ്ണിമത്തനില്‍ 30 കലോറി മാത്രമേ അടങ്ങിയിട്ടുള്ളൂ. കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന അര്‍ജിനൈന്‍ എന്ന അമിനോ ആസിഡ് ധാരാളമായി തണ്ണിമത്തനില്‍ അടങ്ങിയിരിക്കുന്നു.