സംസ്ഥാനത്ത് അന്‍പത് ശതമാനം പേരിലും ആന്‍റിബോഡി ഇല്ലെന്ന് ഐ.സി.എം.ആര്‍ സീറോ സര്‍വെ. കേരളത്തില്‍ 42.7% പേരിലാണ് കോവിഡ് ആന്‍റിബോഡിയുള്ളത്. കേരളത്തിലെ മൂന്ന് ജില്ലകളിലാണ് ഐ.സി.എം.ആര്‍ സീറോ സര്‍വെ നടന്നത്. തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്ബിളുകളാണ് പഠനത്തിന് ഉപയോഗിച്ചത്. ദേശീയതലത്തില്‍ ആന്‍റിബോഡി കൈവരിച്ചവര്‍ 67.7 ശതമാനമാണ്.
ഐ.സി.എം.ആര്‍ സര്‍വേ- ആന്‍റിബോഡി കൈവരിച്ചവരുടെ കണക്ക്
മെയ് 2020
കേരളം -0.33 ശതമാനം
രാജ്യം-0.73 ശതമാനം
ആഗസ്റ്റ് 2020
കേരളം -0.88 ശതമാനം
രാജ്യം-6.6 ശതമാനം
ഡിസംബര്‍ 2020
കേരളം – 11.6 ശതമാനം
രാജ്യം -21 ശതമാനം
മെയ് 2021
കേരളം – 42.7 ശതമാനം
രാജ്യം 67.6 ശതമാനം