ടോക്കിയൊ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ പതാകാ വാഹകരായി വുമന്‍സ് ബാസ്കറ്റ്ബോള്‍ സ്റ്റാര്‍ സു ബേര്‍ഡ് , ബേസ്‍ബോള്‍ സ്റ്റാര്‍ എഡ്ഡി അല്‍വാറസ് എന്നിവരെ തിരഞ്ഞെടുത്തു.

ഒളിംപിക്സ് ന്റെ ചരിത്രത്തില്‍ ആദ്യമായാണ് പങ്കെടുക്കുന്ന രാജ്യങ്ങളുടെ പതാക ഉത്‌ഘാടന ചടങ്ങില്‍ ഒരു പുരുഷ അറ്റ്ലറ്റും , വനിതാ താരവും ഒന്നിച്ചു പിടിക്കുന്നതിനു അനുമതി നല്‍കിയത്.

അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ വനിതാ താരമായ ബേര്‍ഡ് (40) നാലു തവണ ഡബ്ല്യുഎന്‍ബിഎ ചാമ്ബ്യനായിരുന്നു. വുമന്‍സ് ബാസ്കറ്റ് ബോള്‍ ടിം ഒളിംപിക് ഗോള്‍ഡ് മെഡല്‍ നേടിയപ്പോള്‍ ടീമില്‍ അംഗവുമായിരുന്നു.

അല്‍വാറഡ് (31) മയാമി മാര്‍ലിന്‍ഡ് ഓര്‍ഗനൈസേഷനില്‍ ഇന്‍ ഫില്‍ഡര്‍ ആയിരുന്നു.ഒളിംപിക്സില്‍ സ്ക്കേറ്റിങ്ങില്‍ സില്‍വര്‍ മെഡല്‍ ജേതാവായിരുന്നു.

ഇന്ന് ടോക്കിയോ ഒളിംപിക്സ് ഉദ്ഘാടന ചടങ്ങില്‍ അമേരിക്കന്‍ പതാക വഹിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ടതില്‍ ഇരുവരും അവരുടെ ആഹ്ലാദം പങ്കുവച്ചു. ജീവിതത്തിലെ അത്യപൂര്‍വ്വ നിമിഷങ്ങളായിരിക്കുമെന്ന് ഇരുവരും പറഞ്ഞു.