ന്യൂഡല്‍ഹി: ജീവനക്ക​ാരോട്​ അവധിയെടുക്കാന്‍ നിര്‍ദേശിച്ച്‌​ മൈക്രോസോഫ്​റ്റ്​ ഇന്ത്യ പ്രസിഡന്‍റ്​ ആനന്ദ്​ മഹേശ്വരി. ചെറിയ ഇടവേളകള്‍ എടുക്കേണ്ടതിന്‍റെ ആവശ്യകത ഓര്‍മിപ്പിച്ചാണ്​ മൈക്രോസോഫ്​റ്റ്​ പ്രസിഡന്‍റിന്‍റെ ട്വീറ്റ്​. പുതിയ ട്വീറ്റിലൂടെ ഇന്ത്യയിലെ ഏറ്റവും മികച്ച തൊഴിലുടമയാണെന്ന്​ ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്​ മൈക്രോസോഫ്​റ്റ്​.
ജോലിയില്‍ നിന്ന്​ ചെറിയൊരു ഇടവേളയെടുക്കു. പ്രിയപ്പെട്ടവരോടൊപ്പം കുറച്ച്‌​ സമയം ചെലവഴിക്കു. അതിന്​ ശേഷം കൂടുതല്‍ ഉൗര്‍ജസ്വലതയോടെ തിരിച്ചു വരുവെന്ന്​ മൈക്രോസോഫ്​റ്റ്​ പ്രസിഡന്‍റ്​ ട്വിറ്ററില്‍ കുറിച്ചു. നിങ്ങളുടെ ക്ഷേമമാണ്​ ഞങ്ങള്‍ക്ക്​ പ്രധാനമെന്നും അദ്ദേഹം വ്യക്​തമാക്കി.
അതേസമയം, കോവിഡ്​ കാലത്ത്​ ജീവനക്കാര്‍ പ്രത്യേക ആനുകൂല്യം നല്‍കാന്‍ മൈക്രോസോഫ്​റ്റിന്​ പദ്ധതിയുണ്ടെന്നാണ്​ റിപ്പോര്‍ട്ടുകള്‍. 1.12 ലക്ഷം രൂപയായിരിക്കും മൈക്രോസോഫ്​റ്റ്​ വിതരണം ചെയ്യുക. വൈസ്​ പ്രസിഡന്‍റ്​ പോസ്റ്റ്​ താഴെയുള്ള ജീവനക്കാര്‍ക്കായിരിക്കും കോവിഡുകാലത്തേക്കുള്ള ബോണസ്​ നല്‍കുക. 175,508 ജീവനക്കാരാണ്​ മൈക്രോസോഫ്​റ്റിന്​ ലോകവ്യാപകമായി ഉള്ളത്​. കോവിഡിനെ തുടര്‍ന്ന്​ ഓഫീസുകള്‍ തുറക്കുന്നത്​ സെപ്​തംബര്‍ വരെ മൈക്രോസോഫ്​റ്റ്​ ദീര്‍ഘപ്പിച്ചിരുന്നു.