കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒന്നാണ് ചോക്ലേറ്റ്. ആരോഗ്യത്തിനും ഇത് നല്ലതാണ്. കൊക്കോ ചെടിയുടെ വിത്തില്‍ നിന്നുണ്ടാകുന്ന ഡാര്‍ക്ക് ചോക്ലേറ്റില്‍ ആന്റിഓക്സിഡന്റുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു.ഡാര്‍ക്ക് ചോക്ലേറ്റിന് സമ്മര്‍ദ്ദം കുറയ്‌ക്കാനുളള​ കഴിവുണ്ട്. സ്ട്രെസ് ഹോര്‍മോണ്‍ ആയ കോര്‍ട്ടിസോളിന്റെ അളവ് കുറയ്‌ക്കാന്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഏറെ നല്ലതാണെന്നാണ് ​പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
ഡാര്‍ക്ക് ചോക്ലേറ്റ് കഴിച്ചാല്‍ വിശപ്പ് കുറയുകയും മറ്റ് മധുരമോ ഭക്ഷണപദാര്‍ത്ഥങ്ങളോ കഴിക്കുന്നത് കുറയുകയും ചെയ്യും. ഇത് സ്വാഭാവികമായും ശരീരഭാരം കുറയാന്‍ ഇടയാക്കും. കൂടാതെ ഡാര്‍ക്ക് ചോക്ലേറ്റിലടങ്ങിയിരിക്കുന്ന ഫ്ലാവനോയ്ഡും പോഷകങ്ങളും ഇതിന് സഹായിക്കുന്നതാണ്.