നടി ശില്പാ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്ക്കെതിരായ കേസില്‍ അശ്ലീലമെന്ന ഉള്ളടക്കം ചേര്‍ത്തതിനെ ചോദ്യം ചെയ്ത് അഭിഭാഷകന്‍. നീലച്ചിത്ര നിര്‍മാണമായിരുന്നില്ല വെബ് സീരീസാണ് ചിത്രീകരിച്ചതെന്ന് കുന്ദ്രയുടെ അഭിഭാഷകനായ അബാദ് പോണ്ട കോടതിയില്‍ വാദിച്ചു.
അശ്ലീല വീഡിയോ നിര്‍മിച്ച്‌ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസമാണ് രാജ് കുന്ദ്രയെ മുംബയ് പൊലീസ് അറസ്റ്റ് ചെയ്തത്. ഐടി നിയമത്തിലെ സെക്ഷന്‍ 67 എ ലൈംഗികത പ്രകടമാക്കുന്നതിനെക്കുറിച്ചാണ് പറയുന്നത്.
യഥാര്‍ത്ഥ ലൈംഗിക ബന്ധം മാത്രമേ പോണ്‍ ആയി കണക്കാക്കൂ. ബാക്കിയുള്ളതെല്ലാം അശ്ലീല ഉള്ളടക്കമാണെന്ന് പോണ്ട പറഞ്ഞു. വെബ് സീരീസിനെയാണ് പൊലീസ് നീലച്ചിത്ര നിര്‍മാണമായി പറയുന്നത്.
എന്നാല്‍ അശ്ലീലമെന്ന് അതിനെ വര്‍ഗീകരിച്ചിട്ടില്ല. രണ്ട് പേര്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന് കാണിക്കുന്ന ഒന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ല. അതിനാല്‍ യഥാര്‍ത്ഥ ലൈംഗിക ബന്ധം നടക്കാത്തതിനാല്‍ അതിനെ അശ്ലീലമെന്ന് തരംതിരിക്കാന്‍ സാധിക്കില്ലെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി.