ദില്ലി: രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു . 24 മണിക്കൂറിനിടെ 35,342 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 483 മരണം കൂടി സ്ഥിരീകരിച്ചു . ഇതോടെ ആരോഗ്യമന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രാജ്യത്തെ ആകെ കൊവിഡ് മരണം 419470 ആയി ഉയര്‍ന്നു. 1.34 ശതമാനമാണ് മരണ നിരക്ക്.