മന്ത്രി ഏകെ ശശീന്ദ്രന്‍ വിവാദം കത്തി നില്‍ക്കുന്ന സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് ചേരും.

പരാതിക്കാരിയായ യുവതി, ശശീന്ദ്രനെതിരായ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ പ്രശ്നം യോഗത്തില്‍ ചര്‍ച്ചയായേക്കും.

മന്ത്രി എ.കെ.ശശീന്ദ്രന്‍റെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം സമരം ശക്തിമാക്കിയിരിക്കുകയാണ്. കഴിഞ്ഞദിവസം ചേര്‍ന്ന അവൈലബിള്‍ സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്തിരുന്നെങ്കിലും നിലപാട് പരസ്യപ്പെടുത്തിയിരുന്നില്ല.

പ്രതിപക്ഷത്തിന്‍റെ ആരോപണത്തിനു നിയമസഭയില്‍ മുഖ്യമന്ത്രി മറുപടി പറയട്ടെ എന്നായിരുന്നു തീരുമാനം.