കൊങ്കണ്‍ മേഖലയില്‍ പ്രളയം. കൊങ്കണ്‍ വഴി പോകുന്ന നിരവധി ദീര്‍ഘദൂര ട്രെയിനുകള്‍‌ റദ്ദാക്കി. പല ട്രെയിനുകളുടെയും സമയം പുനക്രമീകരിച്ചു. ഇതോടെ ട്രെയിനുകളില്‍ ആറായിരത്തോളം യാത്രക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റെയില്‍വേ അറിയിച്ചു

രത്‌നഗിരി, റായ്ഗഡ് ജില്ലകളിലെ പ്രധാന നദികള്‍ കരകവിഞ്ഞൊഴുകുകയാണ്. റോഡുകളും വീടുകളുമെല്ലാം വെള്ളത്തില്‍ മുങ്ങി. കഴിഞ്ഞ കുറച്ചു ദിവസമായി തുടര്‍ച്ചയായി പെയ്യുന്ന മഴയാണ് പ്രളയത്തിന് കാരണം. മുംബൈയില്‍ നിന്ന് 240 കിലോമീറ്റര്‍ അകലെ വെള്ളപ്പൊക്കമുണ്ടായ ചിപ്ലൂണില്‍ രക്ഷാപ്രവര്‍ത്തനം പുരോഗിക്കുകയാണ്. ഈ മേഖലയിലെ ജനങ്ങളെ ഒഴിപ്പിച്ച്‌ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് മാറ്റി.