തി​രു​വ​ന​ന്ത​പു​രം: വ​ധ​ഭീ​ഷ​ണി ഊ​മ​ക്ക​ത്ത് ല​ഭി​ച്ച സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം സി​ബി​ഐ​ക്കോ മ​റ്റേ​തെ​ങ്കി​ലും ഏ​ജ​ന്‍​സി​ക്കോ കൈ​മാ​റ​ണ​മെ​ന്ന് ആവശ്യപ്പെട്ട് എം​എ​ല്‍​എ തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്‍​ണ​ന്‍ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത​യ​ച്ചു.

ത​നി​ക്ക് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ തൃ​പ്തി​യി​ല്ല. കേ​സി​ല്‍ കോ​ട്ട​യം വെ​സ്റ്റ് പോ​ലീ​സി​ന്‍റെ അ​ന്വേ​ഷ​ണത്തില്‍ പു​രോ​ഗ​തി​യു​ണ്ടായില്ല. അ​തി​നാ​ല്‍ അ​ന്വേ​ഷ​ണം മ​റ്റൊ​രു ഏ​ജ​ന്‍​സി​ക്കു കൈ​മാ​റ​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്‍​ണ​ന്‍ ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ മാ​സ​മാ​ണ് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന് പ​ത്ത് ദി​വ​സ​ത്തി​ന​കം ഇ​ന്ത്യ വി​ട്ടി​ല്ലെ​ങ്കി​ല്‍ ഭാ​ര്യ​യെ​യും മ​ക്ക​ളെ​യും ഉ​ള്‍​പ്പെ​ടെ വ​ക​വ​രു​ത്തു​മെ​ന്ന് വ​ധ​ഭീ​ഷ​ണി​ ഊ​മ​ക്ക​ത്ത് ല​ഭി​ച്ച​ത്.