കൊല്ലം: മന്ത്രി എ.കെ ശശീന്ദ്രന്റെ ഇടപെടലിനെ തുടര്‍ന്ന് വിവാദമായ പീഡന പരാതിയില്‍ കുറ്റാരോപിതരായവര്‍ക്കെതിരെ നടപടിയെടുത്ത് എന്‍.സി.പി. എന്‍.സി.പി സംസ്ഥാന എക്‌സിക്യുട്ടീവ് അംഗവും കേസില്‍ പ്രതിസ്ഥാനത്തുള്ളയാളുമായ പത്മാകരനെയും നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് കൊല്ലം ജില്ലാ പ്രസിഡന്റ് എസ്.രാജീവിനെയും സസ്‌പെന്‍ഡ് ചെയ്തു. പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ ശുപാര്‍ശ പ്രകാരമാണ് നടപടി.

പത്മാകരന് എതിരെയാണ് യുവതി പീഡനപരാതി ഉന്നയിച്ചത്. ഈ പരാതിയില്‍ നിയമനടപടി തുടരട്ടെയെന്നാണ് എന്‍.സി.പി അന്വേഷണ കമ്മിഷന്റെയും പാര്‍ട്ടിയുടെയും നിലപാട്. സംഭവത്തില്‍ ഇനിയും നടപടിയുണ്ടാകുമെന്നും എന്‍.സി.പി ജനറല്‍ സെക്രട്ടറി കെ.ആര്‍ രാജന്‍ പറഞ്ഞു.