കാനഡയിലെ കുടിയേറ്റക്കാര്‍ക്ക് അവരുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ മാതാപിതാക്കളെയും മുത്തശ്ശനെയും മുത്തശ്ശിയേയും കൊണ്ടുവരാന്‍ അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങി. ഏകദേശം 40,000 കുടിയേറ്റ കുടുംബങ്ങള്‍ക്ക് ഗുണകരമാകുമെന്ന് റിപ്പോര്‍ട്ട്.കുടുംബ പുനഃസംഘടന ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ നീക്കത്തിലൂടെ 30,000 ല്‍ കൂടുതല്‍ അധിക അപേക്ഷകള്‍ സ്വീകരിക്കപ്പെടും.

ഇന്ത്യന്‍ കമ്മ്യൂണിറ്റി ശക്തമായി വളര്‍ന്നുകൊണ്ടിരിക്കുന്ന കാനഡ പോലൊരു രാജ്യം ഈ നയം സ്വീകരിച്ചത് ഇന്തോ-കനേഡിയന്‍ ബന്ധം ഊഷ്മളമാക്കുകയും നിരവധി ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് ഗുണകരമാവുകയും ചെയ്യും.സെപ്റ്റംബര്‍ 20 മുതല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ അപേക്ഷ ഓണ്‍ലൈനായി സമര്‍പ്പിക്കാം. തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകരുടെ മാതാപിതാക്കളെയും മുത്തശ്ശിയേയും മുത്തശ്ശനെയും കാനഡയില്‍ കൊണ്ടുവരാനാകും..സ്പോണ്‍സര്‍മാര്‍ക്ക് ഒരു നിശ്ചിത മിനിമം വരുമാനം കാണിക്കണം എന്നതായിരുന്നു മുന്‍പുണ്ടായിരുന്ന പ്രശ്നം.

കോവിഡ് ലോക്ക്ഡൗണ്‍ മൂലം നല്‍കിയ സംസ്ഥാന ആനുകൂല്യങ്ങള്‍ കൂടി വരുമാനത്തില്‍ ഉള്‍പ്പെടുത്താന്‍ കനേഡിയന്‍ സര്‍ക്കാര്‍ അനുവദിച്ചതോടെ കൂടുതല്‍ പേര്‍ക്ക് കുടുംബക്കാരെ കൊണ്ടുവരാനുള്ള വഴിതെളിയും.ലോക്ക്ഡൗണ്‍ സമയത്ത്,കുടുംബത്തിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊണ്ടാണ് കൂടുതല്‍ കുടുംബങ്ങളെ വീണ്ടും ഒന്നിക്കാന്‍ സഹായിക്കുന്നതെന്ന് പറഞ്ഞുകൊണ്ടാണ് കനേഡിയന്‍ ഇമിഗ്രേഷന്‍ മന്ത്രി മാര്‍ക്കോ ഇ.എല്‍.മെന്‍ഡിസിനോ പ്രോഗ്രാം അവതരിപ്പിച്ചത്.