ടോക്യോ: ഈജിപ്തിനെതിരെ ഗോള്‍ രഹിത സമനില വഴങ്ങി സ്‌പെയ്ന്‍. ആദ്യ പകുതിയില്‍ പരിക്കേറ്റ് പുറത്ത് പോയത് സ്‌പെയ്‌നിന് വിനയായി.
സ്‌പെയ്‌നായിരുന്നു മികച്ച്‌ നിന്നതെങ്കിലും ഗോള്‍വല കുലുക്കുന്നതില്‍ നിരാശപ്പെടുത്തി. ഈജിപ്തിന്റെ കടുപ്പമേറിയ ചലഞ്ചിന് പിന്നാലെയാണ് മിഗ്വേസ 22ാം മിനിറ്റില്‍ മുടന്തി ഗ്രൗണ്ട് വിട്ടത്. സെവായോസ് 24ാം മിനിറ്റില്‍ സ്‌പെയ്‌നിന് വലിയ അവസരം തുറന്നു കൊടുത്തിരുന്നു.
റയല്‍ മാഡ്രിഡ് അറ്റാക്കിങ് മിഡ് ഫീല്‍ഡറുടെ കര്‍ലിങ് ഷോട്ട് പക്ഷേ ഗോള്‍വലക്ക് പുറത്തേക്ക് പോയി. രണ്ടാം പകുതിയില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ സ്‌പെയ്‌നിന് പിഴച്ചെങ്കിലും 88ാം മിനിറ്റിലും വിജയ ഗോളിലേക്കുള്ള വഴി സ്‌പെയ്‌നിന് മുന്‍പില്‍ തെളിഞ്ഞിരുന്നു. ബ്രയന്‍ ഗില്ലിന്റെ ക്രോസില്‍ റാഫ മിര്‍ ഹെഡ് ചെയ്‌തെങ്കിലും ഗോള്‍ കീപ്പറുടെ കൈകളില്‍ ഒതുങ്ങി. ഗ്രൂപ്പ് സിയില്‍ അര്‍ജന്റീന-ഓസ്‌ട്രേലിയ മത്സരമാണ് ഇനി വരുന്നത്.