പെറുവിന്റെ പുതിയ പ്രസിഡന്റ് പെദ്രോ കാസ്തിയ്യോയുടെ വിജയം ഔദ്യോഗികമായി പ്രഖ്യാപിച്ചു. സമ്ബന്നമായ രാജ്യത്ത് ഇനി ഒരു ദരിദ്രന്‍പോലും ഉണ്ടാകരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കാസ്തിയോ വോട്ട് തേടിയത്. പെറു ലീബ്രെ പാര്‍ട്ടിയുടെ നേതാവാണ് കാസ്തിയോ.

വലതുപക്ഷ സ്ഥാനാര്ഥി കെയ്കോ ഫ്യുജിമോറിയെ 44,000 വോട്ടിനാണ് ഇടതുപക്ഷനേതാവായ കാസ്തിയോ പരാജയപ്പെടുത്തിയത്. അഴിമതിക്കേസില്‍ ജയിലില്‍ കിടക്കുന്ന മുന്‍ പ്രസിഡന്റ് ആല്‍ബര്‍ട്ടോ ഫ്യൂജിമോറിയുടെ മകളാണ് കെയ്കോ. ഒരു മാസത്തിലധികം നീണ്ട വോട്ടെണ്ണല് പ്രക്രിയക്കുശേഷമാണ് പ്രഖ്യാപനം.

ആരോ​ഗ്യ സംവിധാനങ്ങളിലെ പാളിച്ചകള്‍ കാരണം ലോകത്തെതന്നെ ഏറ്റവുമധികം പേര് കോവിഡിനിരയായ രാജ്യങ്ങളിലൊന്നായി പെറുവിനെ മാറ്റി.