തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ഇല്ല. വാരാന്ത്യ ലോക്ഡൗണ്‍ തുടരാനാണ് ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായത്. ബക്രീദുമായി ബന്ധപ്പെട്ട് നല്‍കിയിരുന്ന മൂന്ന് ദിവസത്തെ ഇളവുകള്‍ അവസാനിക്കുന്നതോടെ നേരത്തെ ഉണ്ടായിരുന്ന രീതിയിലുള്ള നിയന്ത്രണങ്ങള്‍ സംസ്ഥാനത്ത് തുടരും.

കൊറോണ രോഗ വ്യാപനം കൂടുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയത് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിയൊരുക്കിയത്. ബക്രീദിനോട് അനുബന്ധിച്ച്‌ നല്‍കിയ ഇളവുകള്‍ നല്‍കിയതില്‍ സുപ്രീം കോടതിയും സര്‍ക്കാരിനെ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണങ്ങള്‍ വീണ്ടും കടുപ്പിക്കുന്നത്.

പഞ്ചായത്ത് തലങ്ങളിലെ നിയന്ത്രണങ്ങള്‍ക്ക് പുറമെ മൈക്രോ കണ്ടെയിന്‍മെന്റ് മേഖലകളെ കണ്ടെത്തി നിയന്ത്രണം കര്‍ശനമാക്കാന്‍ ചീഫ് സെക്രട്ടറി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം സംസ്ഥാനത്ത് ടിപിആര്‍ നിരക്ക് ഉയര്‍ന്ന നിലയില്‍ തുടരുകയാണ്. കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11. 91 ആണ്.