ന്യൂഡല്‍ഹി : സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും ഉത്സവമാണ് ബലിപ്പെരുന്നാള്‍. വിശ്വാസികള്‍ക്ക് ആശംസ നേര്‍ന്ന് രാഷ്ട്രപതി രാംംനാഥ് കോവിന്ദ്. ട്വിറ്ററിലൂടെയാണ് രാഷ്ട്രപതി ആശംസകള്‍ നേര്‍ന്നത്. സമൂഹത്തിന്റെ ഐക്യത്തിനും സാഹോദര്യത്തിനുമായി ഏവര്‍ക്കും ഈ ദിനത്തിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് ഒത്തൊരുമിച്ച്‌ മുന്നേറാം.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ടാകട്ടെ ബലിപ്പെരുന്നാള്‍ ആഘോഷങ്ങള്‍. എല്ലാവര്‍ക്കും സന്തോഷം നിറഞ്ഞ ബലിപ്പെരുന്നാള്‍ ആശംസിക്കുന്നുവെന്നും അദ്ദേഹമെന്നും രാ്ഷ്ട്രപതി ട്വീറ്റ് ചെയ്തു.

എല്ലാവര്‍ക്കും ഈദ് ആശംസകള്‍. പൊതുസമൂഹത്തിന്റെ നന്മയ്ക്കായി പ്രവര്‍ത്തിക്കാനുള്ള സഹാനുഭൂതിയും, സഹവര്‍ത്തിത്വവും, സഹോദര്യം ഉണ്ടാകാന്‍ ഈ ദിനം പ്രചോദനമാകട്ടെയെന്ന് പ്രധാനമന്ത്രിയും ട്വിറ്ററിലൂടെ ആശംസ നേര്‍ന്നു.