ഉത്തർപ്രദേശ് മുൻമുഖ്യമന്ത്രി കല്യാൺസിംഗിന്റെ ആരോഗ്യനില അതീവ ഗുരുതരാവസ്ഥയിൽ. ലഖ്‌നൗ സഞ്ജയ് ഗാന്ധി ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് കല്യാൺസിംഗ് കഴിയുന്നത്.

 

രാജസ്ഥാൻ മുൻ ഗവർണർ കൂടിയാണ് കല്യാൺ സിംഗ്. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദ എന്നിവർ കല്യാൺ സിംഗിന്റെ ആരോഗ്യവിവരങ്ങൾ ആരാഞ്ഞിരുന്നു. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം കല്യാൺ സിംഗിനെ സന്ദർശിച്ചിരുന്നു.