ഡോ. പ്രസാദ് എബ്രഹാം (69) മിസോറിയിലെ സെന്റ് ലൂയിസില്‍ നിര്യാതനായി. സെന്റ് ലൂയിസിലെ മലയാളി കമ്മ്യൂണിറ്റിയുടെ ശക്തമായ പിന്തുണക്കാരനായിരുന്നു അദ്ദേഹം. മെഡിക്കല്‍ പ്രാക്ടീസ് ചെയ്യുകയും സെന്റ് ലൂയിസ്, ഇല്ലിനോയിസ് കമ്മ്യൂണിറ്റികളില്‍ ഒരു ഫാമിലി മെഡിസിന്‍ ഫിസിഷ്യനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. സെന്റ് ലൂയിസില്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ചര്‍ച്ച് സ്ഥാപിക്കുന്നതിലും അദ്ദേഹം ഒരു പ്രധാന പങ്ക് വഹിച്ചു. ഭാര്യ പരേതയായ ജെസ്സി എബ്രഹാം.
മക്കള്‍: മാത്യു എബ്രഹാം, ഷീല എബ്രഹാം, പരേതയായ ഡോ. സീന അബ്രഹാം