സൗദിയില്‍ പ്രവാസികളുടെ വിസാ കാലാവധി വീണ്ടും നീട്ടിനല്‍കാന്‍ രാജാവിന്‍റെ ഉത്തരവ്.ഈ മാസം കാലവധി തീരുന്ന റെസിഡന്‍റ് വിസ, എക്‌സിറ്റ് റീ എന്‍ട്രി വിസ, വിസിറ്റിംഗ് വിസ എന്നിവയാണ് സൗജന്യമായി പുതുക്കി നല്‍കുക. ആഗസ്ത് 31 വരെയാണ് പുതിയ വിജ്ഞാപന പ്രകാരം കാലാവധി നീട്ടി നല്‍കുക.

നേരത്തെ ജൂലൈ 31 വരെ ഇത്തരം വിസകളുടെ കാലാവധി രാജ ഉത്തരവിലൂടെ സ്വമേധയാ നീട്ടി നല്‍കിയിരുന്നു. ഇതോടെ ഇന്ത്യയുള്‍പ്പെടെ വിലക്ക് നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ നിന്ന് ഉടന്‍ വിമാന സര്‍വീസ് ഉണ്ടാകില്ലെന്നാണ് സൂചന. എന്നാല്‍ ഈ കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതു വരെ വന്നിട്ടില്ല.