കൊ​ച്ചി: ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​യി​ല്‍ പി​ഴ​വ് നേ​രി​ട്ട​താ​യി ആ​രോ​പ​ണ​മു​ന്ന​യി​ച്ച ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ യു​വ​തി അ​ന​ന്യ കു​മാ​രി അ​ല​ക്‌​സി​നെ ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ട​പ്പ​ള്ളി​യി​ലെ ഫ്ളാ​റ്റി​ലാ​ണ് ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ പ​രാ​ജ​യ​പ്പെ​ട്ട​തി​ലു​ള്ള മ​നോ​വി​ഷ​മ​മാ​ണ് ജീ​വ​നൊ​ടു​ക്കാ​ന്‍ കാ​ര​ണ​മെ​ന്ന് അ​ന​ന്യ​കു​മാ​രി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ പ​റ​യു​ന്നു. റേ​ഡി​യോ ജോ​ക്കി, അ​വ​താ​ര​ക എ​ന്ന നി​ല​യി​ല്‍ ശ്ര​ദ്ധേ​യ​യാ​യി​രു​ന്നു. നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ല്‍​സ​രി​ച്ച ആ​ദ്യ ട്രാ​ന്‍​സ്‌​ജെ​ന്‍​ഡ​ര്‍ സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യി​രു​ന്നു അ​വ​ര്‍. ലിം​ഗ​മാ​റ്റ ശ​സ്ത്ര​ക്രി​യ​ക്കു ശേ​ഷം ഒ​രു ജോ​ലി​യും ചെ​യ്യാ​നാ​കു​ന്നി​ല്ലെ​ന്നും എ​ഴു​ന്നേ​റ്റ് നി​ല്‍​ക്കാ​ന്‍ പോ​ലും ആ​കു​ന്നി​ല്ലെ​ന്നും അ​ന​ന്യ നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.