ബിപി ഒരു ജീവിതശൈലീ രോഗമായാണ് കണക്കാക്കുന്നത്. എന്നാല്‍ ശ്രദ്ധിച്ചില്ലെങ്കില്‍ ഹൃദയത്തിന് വരെ പണി കിട്ടിയേക്കാവുന്ന പ്രശ്‌നമാണ് ബിപി. സ്‌പൈസുകള്‍ മിക്കവാറും ബിപിയെ നിയന്ത്രിച്ചുനിര്‍ത്താന്‍ സഹായിക്കുന്നവയാണ്. പ്രത്യേകിച്ച്‌ കുരുമുളക്. ഭക്ഷണത്തിലൂടെയോ സലാഡുകളിലൂടെയോ ഒക്കെ ബിപിയുള്ളവര്‍ക്ക് കുരുമുളക് കഴിക്കാവുന്നതാണ്.

ജീവിതശൈലിയുടെ ഭാഗമായി ഉണ്ടാകുന്ന പ്രശ്‌നമായതിനാല്‍ തന്നെ ജീവിതശൈലികളിലെ കരുതലാണ് ബിപി നിയന്ത്രിച്ചുനിര്‍ത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുന്നത്. ഇതില്‍ പ്രധാനമാണ് ഭക്ഷണങ്ങള്‍. ഒരു ടീസ്പൂണ്‍ കുരുമുളക് പൊടി (അല്ലെങ്കില്‍ ചതച്ചത്), അരയിഞ്ച് നീളത്തിലുള്ള ഇഞ്ചി ഗ്രേറ്റ് ചെയ്തത്, ഒരു ടീസ്പൂണ്‍ തേയില, പാല്‍ ചേര്‍ക്കുന്നുണ്ടെങ്കില്‍ ഒരു കപ്പ് പാല്‍ അല്ലെങ്കില്‍ വെള്ളം. ഇത്രയുമാണ് കുരുമുളക് ചായയ്ക്ക് ആവശ്യമായ ചേരുവകള്‍.