അന്താരാഷ്ട്രതലത്തില്‍ ചര്‍ച്ച വിഷയം ആയിരിക്കുന്ന ഹാക്കിംഗ് ക്യാമ്ബയിന് പിന്നില്‍ ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഭാഗമായി നാല് ചൈനീസ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ അമേരിക്ക കുറ്റം ചുമത്തിയെന്നും സൂചന ഉണ്ട്. ചൈനീസ് ഭരണകൂടവുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെയാണ് അമേരിക്കയുടെ കടുത്ത നടപടി എന്നും റിപ്പോര്‍ട്ട് ഉണ്ട്.
നാല് ചൈനീസ് ഉദ്യോഗസ്ഥര്‍ അതീവ രഹസ്യ സ്വഭാവമുള്ള ബിസിനസ് വിവരങ്ങള്‍ ഉള്‍പ്പെടെ ചോര്‍ത്താന്‍ ശ്രമിക്കുന്നതായി സാന്‍ ഡീഗോയിലെ യുഎസ് അറ്റോര്‍ണിയുടെ ഓഫീസും എഫ്ബിഐയും വ്യക്തമാക്കി. എബോള, എച്ച്‌.ഐ.വി തുടങ്ങിയ മാരക രോഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണ റിപ്പോര്‍ട്ടുകളും ഇവര്‍ ഹാക്ക് ചെയ്യാന്‍ ശ്രമിച്ചെന്നും ചൈനയ്ക്ക് വന്‍ സാമ്ബത്തിക ലാഭമുണ്ടാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും ഡി.ഒ.ജെ വ്യക്തമാക്കി.