ഷിക്കാഗോ ∙ ലിറ്റററി അസോസിയേഷൻ ഓഫ്‌ നോർത്ത് അമേരിക്ക (ലാന) യുടെ പന്ത്രണ്ടാമത് ദേശീയ കൺവെൻഷൻ, ഒക്ടോബർ ഒന്ന്, രണ്ട്, മൂന്ന് തിയതികളിൽ, ഷിക്കാഗോയിലെ ‘സുഗതകുമാരി നഗറിൽ’ നടക്കും. ഷിക്കാഗോ ക്നാനായ കാത്തലിക് സെന്ററിലാണ് (1800 E Oakton Street, Des Plaines, IL 60018 ) ലാനാ കൺവെൻഷനുള്ള സുഗതകുമാരി നഗർ ഒരുങ്ങുന്നത്.

അന്തരിച്ച പ്രശസ്ത കവയിത്രിയും പരിസ്ഥിതി പ്രവർത്തകയുമായ സുഗതകുമാരി ടീച്ചറിനോടുള്ള സ്‌മരണാഞ്ജലിയായിട്ടാണ് ‘സുഗതകുമാരി നഗർ’ എന്ന പേര് ലാനാ പന്ത്രണ്ടാം ദേശീയ കൺവെൻഷൻ സമ്മേളന വേദിയ്ക്ക് നൽകുന്നത്. അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള പ്രശസ്ത എഴുത്തുകാരും സാഹിത്യസ്നേഹികളും പങ്കെടുക്കും. കൺവെൻഷൻ ചെയർമാൻ പ്രസന്നൻ പിള്ള, കോ-ചെയർമാൻ സായി പുല്ലാപ്പള്ളി എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. ലാന സെക്രട്ടറി അനിലാൽ ശ്രീനിവാസനാണ് ജനറൽ കൺവീനർ.

ലാനാ കൺവെൻഷനിൽ പങ്കെടുക്കുന്നവർക്ക് ഫോർ പോയിന്റ് ഷെരട്ടോൺ, ഒഹേർ ഹോട്ടലിൽ (Four Points by Sheraton Mount Prospect O’Hare, 2200 Elmhurst Rd, Mt Prospect, IL 60056, Phone: (847) 290-0909) 79 ഡോളർ നിരക്കിൽ ലാനാ കൺവെൻഷൻ ദിവസങ്ങളിൽ (79 USD per night) താമസസൗകര്യം ഒരുക്കിയിട്ടുണ്ട്. ഈ നിരക്കിൽ റൂം ബുക് ചെയ്യാൻ സെപ്തംബർ 20 വരെ മാത്രമേ അനുവാദമുള്ളൂ. അതിനു ശേഷം മുറി ബുക്ക് ചെയ്യുന്നവർ ഹോട്ടലിൽ നേരിട്ടുബന്ധപ്പെടുകയോ ഹോട്ടൽ വെബ് സൈറ്റ് ഉപയോഗിക്കുകയോ ചെയ്യേണ്ടതാണ്.

Reservation Link: https://www.marriott.com/event-reservations/reservation-link.mi?id=1626126011140&key=GRP&app=resvlink ലാനയുടെ വെബ് സൈറ്റ് (http://lanalit.org)ലും ഫേസ്ബുക്ക് പേജിലും കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.

അന്വേഷണങ്ങൾക്ക്: പ്രസന്നൻ പിള്ള (630 935 2990), സായി പുല്ലാപ്പള്ളി (773 505 9600), ലാനാ ജനറൽ സെക്രട്ടറി അനിലാൽ ശ്രീനിവാസൻ (630 400 9735), ജോസൻ ജോർജ് (പ്രസിഡന്റ്, ലാനാ, lanalit.org), കെ. കെ. ജോൺസൺ (ട്രെഷറർ, lanalit.org), ജെയിൻ ജോസഫ് ( വൈസ്പ്രസിഡൻറ്, lanalit.org), ജോർജ്ജ് നടവയൽ (ജോയിന്റ് സെക്രട്ടറി, lanalit.org).